മാനവികതക്കെതിരായ വെല്ലുവിളികളെ ഒന്നായി ചെറുക്കണം: ഐ എസ് എം മാനവീയ സംഗമം

Malappuram

പുളിക്കല്‍: വര്‍ഗീയതയും വിദ്വേഷ രാഷ്ട്രീയവും രാജ്യത്തിന്റെ മഹിതമായ മാനവീയ സങ്കല്പങ്ങളെ തകര്‍ക്കുന്നത് മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹിതം മാനവീയം സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായി ജാതി മത ഭിന്നതകള്‍ക്കതീതമായി ഐക്യപ്പെടണമെന്നും സംഗമം അഭ്യര്‍ത്ഥിച്ചു.

കെ എന്‍ എം മര്‍ക്കസുദ്ദഅവ കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് കെ.എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. കെ.പി മുജീബ് റഹ്മാന്‍ (കോണ്‍ഗ്രസ്), എ.പി മോഹന്‍ ദാസ് ( സി.പി.ഐ.എം), കെ.ടി ഷക്കീര്‍ ബാബു (മുസ്ലിം ലീഗ്) എന്നിവര്‍ സംസാരിച്ചു. ഡോ. മൊയ്തീന്‍ കുട്ടി സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ഡോ. സുലൈമാന്‍ ഫാറൂഖി, കെ.സി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.