പാര്‍കോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മാനേജ്‌മെന്‍റ് ഇഖ്‌റ ഹോസ്പിറ്റല്‍ ഏറ്റെടുത്തു

Kozhikode

കോഴിക്കോട്: ആതുര ശുശ്രൂഷാ രംഗത്ത് യോജിച്ച മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വടകര പാര്‍കോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും കോഴിക്കോട് ഇഖ്‌റ ആശുപത്രിയും ധാരണാ പത്രം ഒപ്പുവെച്ചു. ഇതോടെ ‘പാര്‍കോ’ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ നടത്തിപ്പിന്റെ ചുമതല പൂര്‍ണ്ണമായും ഇഖ്‌റ ഏറ്റെടുത്തു.

ജനുവരി ഒന്ന് മുതലാണ് പുതിയ മാനേജ്‌മെന്റ് നിലവില്‍ വരുന്നത്. പാര്‍കോയുടെ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇഖ്‌റയുടെ അനുഭവ സമ്പത്തും കൈകോര്‍ക്കുന്ന പുതിയൊരു ആരോഗ്യ മുന്നേറ്റമാണ് ഈ സഹകരണത്തിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒപ്പുവെക്കല്‍ ചടങ്ങില്‍ പാര്‍കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി. പി അബൂബക്കര്‍, ജെഡിടി ഇസ്‌ലാം കമ്മിറ്റി സെക്രട്ടറി ഡോ. വി. ഇദ്‌രീസ്, പാര്‍കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി സി അന്‍വര്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നസീര്‍ പി, ഡയറക്ടര്‍ അബ്ദുല്‍ വാഫി, ഇഖ്‌റ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍, ജെഡിടി ഭാരവാഹികളായ ഇ. വി ലുക്മാന്‍, സി. എ ഹാരിഫ്, ഹിലാല്‍ ഹസ്സന്‍, എന്‍. കെ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.