തിരുവനന്തപുരം: സങ്കീര്‍ണമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ജസ്റ്റിന് ട്രിയറ്റ് ചിത്രം അനാട്ടമി ഓഫ് എ ഫാളിന്റെ ആദ്യ പ്രദര്‍ശനം ഇന്ന് (ശനി). രാത്രി 8:30ന് നിശാഗന്ധിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദിഓര്‍ പുരസ്കാരത്തിന് അര്‍ഹമായ ചിത്രം ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് വിചാരണ നേരിടുന്ന ഒരു ജനപ്രിയ നോവലിസ്റ്റിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.