പാങ്ങോട്: മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിക്കുന്ന ഏഴു ദിന ക്യാമ്പിനു തുടക്കമായി. ഈ മാസം 28 വരെയാണ് ഉണര്‍വ് എന്നു പേരിട്ട ക്യാമ്പ് നടക്കുന്നത്. ലഹരി മുക്ത നാളേക്കായി യുവ കേരളം എന്ന വിഷയത്തില്‍ അധിഷ്ഠിതമായി നടത്തുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. പി നസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ ആന്‍ഡ് മെഡിറ്റേഷന്‍ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസുകള്‍, ഓര്‍ഗാനിക് ഫാമിംഗ്, നാടക കളരി, സ്‌കില്‍ വര്‍ക്ക് ട്രെയിനിങ്, ദത്ത് ഗ്രാമത്തിലെ വീട് പുനര്‍ നിര്‍മ്മാണം, കാടിനെ അറിയാന്‍ ഊരിനെ അറിയാന്‍ കാക്കാണിക്കര, എന്നീ പ്രോഗ്രാമുകള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറും ടി ടി എം ഡിപാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. ഹാഷിം എം സ്വാഗതം പറഞ്ഞു. പാങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ പഴവിള ആശംസകള്‍ അറിയിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. സുമ, എക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. പി ഇസ്രത്ത്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഷിജി ഫസില്‍, ഇസ്ലാമി ഹിസ്റ്ററി വിഭാഗം മേധാവി അബ്ദുല്‍ ഹാദി, ഓഫീസ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, പി ടി എ വൈസ് പ്രസിഡന്റ് സുലൈമാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. മുംതാസ് നന്ദി അറിയിച്ചു.