തൃശൂര്‍: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തുവാന്‍ ഇടയാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ജനങ്ങളില്‍ നിന്നും മറച്ചുവെച്ച് കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ജെ ഡി (യു) സംസ്ഥാന കമ്മിറ്റി. പ്രശ്‌നം വിവാദമായപ്പോള്‍ അതില്‍നിന്നും പിന്തിരിയുന്നു എന്ന വ്യാജേന കപട തന്ത്രങ്ങള്‍ ഉപയോഗിച്ച് വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്.
ഇനിയെങ്കിലും ജനങ്ങളുടെ ആശങ്കകള്‍ അകറ്റി സത്യസന്ധവും നീതിയുക്തവുമായ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകണമെന്ന് ജെ ഡി(യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൃശ്ശൂര്‍ പേള്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍ ജി കൊല്ലാറ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ സുരേന്ദ്രന്‍ കക്കോടി, മന്നാനം സുരേഷ്, അഡ്വക്കേറ്റ് പാര്‍ത്ഥസാരഥി, ജഗന്‍ ബോസ്, ദിലീപ് കുമാര്‍, ശ്രുതി എം. യു ഷണ്‍മുഖദാസ്. കെ എം ജോസ്‌മോന്‍ കൊള്ളന്നൂര്‍, പുഷ്പന്‍ മാസ്റ്റര്‍, ഷൈജു മാധവ്, ബിട്ടാജ് ജോസഫ്, സമദ്, സിദ്ദിഖ്, അജി പടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.