തിരുവനന്തപുരം: ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ലേണേഴ്‌സ് സപ്പോര്‍ട്ടിങ് സെന്ററായ നാഷണല്‍ കോളേജില്‍ 18ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബി.കോം., ബി.എ. ഫിലോസഫി എന്നീ കോഴ്‌സുകളുടെയും ഉച്ചക്ക് 2 മണിക്ക് ബി.ബി.എ., ബി.എ. അറബിക്, ബി.എ. അഫ്‌സല്‍ ഉലമ എന്നീ കോഴ്‌സുകളുടെയും ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. ടി വിഷയങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.