പാലാ: ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന്‍ (ഓര്‍മ്മ) നേതൃത്വം നല്‍കുന്ന ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസണ്‍ 2 ഡിസംബര്‍ 10ന് ആരംഭിക്കുമെന്ന് ഓര്‍മ്മ ടാലെന്റ് പ്രമോഷന്‍ ഫോറം സെക്രട്ടറി എബി ജെ ജോസ്, ഓര്‍മ്മ സെക്രട്ടറി ഷാജി ആറ്റുപുറം എന്നിവര്‍ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള പ്രസംഗ മത്സരമാണ് ഇതെന്നും സംഘാടകര്‍ പറഞ്ഞു. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുന്നത്. സീസണ്‍ 2 ല്‍ ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ വിഭാഗത്തില്‍ ഡിഗ്രി അവസാനവര്‍ഷം പഠിക്കുന്നവര്‍ക്കു വരെ പങ്കെടുക്കാം.
2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെയും നടക്കും. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി ഡിസംബര്‍ 10 മുതല്‍ ജനുവരി 30 വരെയാണ് ആദ്യഘട്ട ഓണ്‍ലൈന്‍ മത്സരം നടക്കുന്നത്. ആദ്യഘട്ട മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയര്‍ സീനിയര്‍ ക്യാറ്റഗറിയിലെ ഇംഗ്ലീഷ് മലയാളം വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട മത്സരത്തില്‍ പങ്കെടുക്കാം.
www.ormaspeech.com എന്ന വെബ്‌സൈറ്റിലുള്ള ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ സീനിയേഴ്‌സ് മലയാള വിഭാഗം ”സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളില്‍’ (ഇംഗ്ലീഷ് വിഭാഗം The influence of social media on young generation) എന്ന വിഷയത്തിലും ജൂനിയേഴ്‌സ് മലയാള വിഭാഗം ‘കുട്ടികളുടെ സാമൂഹിക വളര്‍ച്ചയില്‍ മൂല്യങ്ങളുടെ പങ്ക്’ (ഇംഗ്ലീഷ് വിഭാഗം The role of values in the social development of children) എന്ന വിഷയത്തിലും മൂന്നു മിനിട്ടില്‍ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോയും അപ്ലോഡ് ചെയ്യണം. ഗൂഗിള്‍ ഫോമില്‍ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം ormaspeech@gmail.com എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പേര് കൃത്യമായി പറയണം. സാമ്പിള്‍ വീഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.
രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നല്‍കപ്പെടുന്നതാണ്.
മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടക്കുന്നത്. രണ്ടാം റൗണ്ട് മത്സരത്തില്‍ മലയാളംഇംഗ്ലീഷ് ഭാഷകളില്‍ ജൂനിയര്‍സീനിയര്‍ വിഭാഗങ്ങളില്‍ നിന്നും വിജയികളാകുന്ന 13 വീതം വിദ്യാര്‍ത്ഥികള്‍ ജൂലൈ 13ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് െ്രെപസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍2024’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് െ്രെപസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനം ലഭിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളംഇംഗ്ലീഷ് ഭാഷകളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് െ്രെപസ് ലഭിക്കും.
30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും. ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ലഭിക്കും.
ഇത്തവണ മുതല്‍ സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഓര്‍മ്മ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ 9447702117 എന്ന നമ്പരിലും വാട്ട്‌സ് ആപ്പിലും ലഭിക്കും.