പിടികകണ്ടി വടക്കേ പുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു

Kozhikode

കോഴിക്കോട്: പിടികകണ്ടിയില്‍ വടക്കേ പുറത്ത് റോഡ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തികരിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എം.പി ഹമീദ് പ്രദേശവാസികള്‍ക്ക് തുറന്നു കൊടുത്തു. കൗണ്‍സിലറുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്തിയാണ് നവീകരണ പ്രവൃത്തി പൂര്‍ത്തികരിച്ചത്.

മുന്‍ കൗണ്‍സിലര്‍ പി.കെ ശാലിനി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ പ്രകാശന്‍. സി. പി. എം ചെലവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി ശിവജീ, പി.കെ ഭാസ്‌ക്കരന്‍നായര്‍, കെ.പി ജഗനാഥന്‍, എ.പി അബൂബക്കര്‍, പി.കെ അനില്‍കുമാര്‍, എ.പി ബഷീര്‍, എന്‍ ബിജു, ബീന മോഹനന്‍, വത്സല, പി.കെ ശാന്ത, കെ.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.