എം കെ രാമദാസ്
രാജ്യാന്തര ചലചിത്ര മേളയിലെ ‘ഞായറാഴ്ച ‘ പ്രേക്ഷകര്‍ക്ക് കാഴ്ചാനുഭവത്തില്‍ അവധിയായിരുന്നില്ല. അവധി ദിവസത്തിലെ ഉച്ചയ്ക്ക് സ്‌ക്രീനിങ്ങ് നടന്നിട്ടും ആലസ്യം ബാധിക്കാതെയാണ് തീയ്യറ്റര്‍ നിറഞ്ഞു കവിഞ്ഞ് ഉസ്‌ബെക്കിസ്ഥാന്‍ സിനിമ ‘ടൗിറമ്യ ‘ പ്രദര്‍ശിപ്പിച്ചത്. ചിത്രം ആസ്വാദകരെ തൃപ്തപ്പെടുത്തി.
ഉസ്‌ബെക് കുഗ്രാമത്തിലെ അതിസാധാരണ കുടുംബത്തിലെ ദരിദ്ര ജീവിതമാണ് കഥാപരിസരം. വാര്‍ധക്യത്തിലെത്തിയവ രണ്ടു പേരാണ് പ്രധാന കഥാപാത്രങ്ങള്‍.

അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന അവരുടെ രണ്ടാണ്‍ മക്കളും അവരുടെ കുടുംബാഗങ്ങളുമേ സ്‌ക്രീനിലുള്ളു. പുതിയ കാലത്തിന്റെ സാങ്കേതിക വളര്‍ച്ചയോട് സംവദിക്കാനാവാത്ത വൃദ്ധമാതാപിതാക്കളുടെ ആശങ്കയാണ് ചിത്രത്തിലുടനീളം. അവരുടെ ശാന്തജീവിതത്തെ അലോസരപ്പെടുത്തുന്നതൊന്നും സ്വീകരിക്കാന്‍ അവര്‍ ഒരുക്കമല്ല. തീപ്പെട്ടിയില്‍ നിന്ന് ഗ്യാസ് ലൈറ്ററിലേയ്ക്കും ചൂളയടുപ്പില്‍ നിന്ന് ഗ്യാസ് സ്റ്റൗവിലേയ്ക്കുമുള്ള മാറ്റങ്ങള്‍ വേവലാതിയോടെയും അനിഷ്ടത്തോടെയുമാണിവര്‍ സ്വീകരിക്കുന്നത്. പഴയ ടി വി, ഫ്രിഡ്ജ് എന്നിവ പരിഷ്‌കരിക്കാനുള മക്കളുടെ തീരുമാനത്തെ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഷുഖിർ പ്രേക്ഷകരോട്1
സ്മാര്‍ട്ട് ഫോണും എ ടി എം കാര്‍ഡും ഇതേ വൈമനസ്യത്തോടെയാണ് ഇരുവരും ഉള്‍ക്കൊളളുന്നത്. ജീവിത ശീലങ്ങളോടുള്ള പ്രണയം കൈവിടാന്‍ പ്രയാസപ്പെടുന്ന ഒരു തലമുറയുടെ പ്രതിനിധാനമാണ് ഈ സിനിമ .ഒടുവില്‍ എല്ലാം അംഗീകരിക്കേണ്ടിവരുന്ന മനുഷ്യ വൈപരത്യമാണ് ചിത്രത്തില്‍ പ്രകടമാകുന്നത്. യുവ സംവിധായകനായ ഷുഖിര്‍ ഖോലിഖോവ് അന്താരാഷ്ട മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചാത്രത്തോടൊപ്പം മേളയ്ക്ക് എത്തിയിട്ടുണ്ട്. ‘എന്റെ ദേശമാണ് സിനിമയുടെ പ്രതലം. കഥാപാത്രങ്ങള്‍ ഉസ്‌ബെക്കാരാണ്. അപൂര്‍വ്വമായ സവിശേഷതകകളെന്നും ഇവര്‍ക്കില്ല ‘ സംവിധായകനായ ഷുഖിര്‍ വ്യക്തമാക്കി.