കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) സംസ്ഥാനതല ഇ സി ജി ശില്പശാല 19ന് ശനിയാഴ്ച കണ്ണൂരിൽ നടക്കും എന്ന് സംഘാടകർ അറിയിച്ചു. കുട്ടികളിലെ ഹൃദ്രോഗ സാധ്യതകൾ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന ഈസി ജി പ്രായോഗിക ശില്പശാലയിൽ വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം ശിശുരോഗ വിദഗ്ധർ പങ്കെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ മേധാവിയും പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റ് പ്രൊഫസർ ഡോ സുൽഫിക്കർ അഹമ്മദ് ശിൽപശാല ഉദ്ഘാടനം ചെയ്യും. കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ വിജയൻ ജി ശില്പശാലയ്ക്ക് നേതൃത്വം നൽകും. ഇ സി ജി യിലെ വൈവിധ്യങ്ങളും രോഗനിർണയം സംബന്ധിച്ച് സാധ്യതകളും ശില്പശാല പ്രായോഗികമായി പഠിപ്പിക്കും.സംഘാടക സമിതി യോഗത്തിൽ ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവൻ അധ്യക്ഷനായി. ഡോ എം കെ നന്ദകുമാർ, ഡോ ആര്യാദേവി ഡോ പത്മനാഭ ഷേണായ്, ഡോ അജിത്ത്, ഡോ മൃദുല, ഡോ സുൽഫിക്കർ അലി, ഡോ കെ വി ഊർമ്മിള പ്രസംഗിച്ചു
