തൃണമൂൽ കോൺഗ്രസ് മുന്നണി രാഷ്ട്രീയത്തിനില്ല: ഹംസ നെട്ടൂക്കുടി

Eranakulam

കൊച്ചി : തൃണമൂല്‍ കോൺഗ്രസ് യു.ഡി.എഫ് മുന്നണിയിലേക്കെന്ന ചില മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹംസ നെട്ടൂക്കുടി. പി.വി അൻവർ യു.ഡി.എഫ് നേതൃത്വത്തിനോ കെ.പി.സി.സി.നേതൃത്വത്തിനോ കത്ത് നൽകി കാത്തിരിക്കുന്നത് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്.

ബംഗാളിൽ സി.പി.എെ.എമ്മിനെ കൂട്ട് പിടിച്ച് തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് കേരളത്തിൽ യു.ഡി.എഫിന് നേതൃത്വം നൽകുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ സഹായിക്കേണ്ട ഉത്തരവാദിത്വം തൃണമൂൽ കോൺഗ്രസിനില്ല. കേരളത്തിൽ തൃണമൂൽ കോൺഗ്രസ് ഒരു മുന്നണികളേയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലാത്തതുമാണ്.

തൃണമൂൽ കോൺഗ്രസ് രാജ്യത്ത് ലക്ഷ്യമിടുന്നത് ഒരു ബദൽ രാഷ്ട്രീയമാണ്. മുന്നണി രാഷ്ട്രീയം ഇല്ലാതെ നിലനിൽപ്പില്ലെന്ന ചിന്ത മൗഢ്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.