സ്ത്രീധന ജാഗ്രത സമിതികള്‍ രൂപീകരിക്കണം: കോഴിക്കോട് സൗത്ത് ജില്ലാ മുജാഹിദ് സംഗമം

Kozhikode

കോഴിക്കോട്: കുടുംബങ്ങളില്‍ സ്ത്രീധന പീഡനങ്ങള്‍ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സ്ത്രീധന ജാഗ്രത സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട്ട് സംഘടിപ്പിച്ച കെ.എന്‍.എം മര്‍കസുദ്ദ അവ ലീഡേര്‍സ് മീറ്റ് ആവശ്യപ്പെട്ടു.

സ്ത്രീധന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന ജന: സെക്രട്ടറി ഡോ.കെ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെകട്ടറി ടി.പി. ഹുസൈന്‍ കോയ തങ്ങള്‍ , സംസ്ഥാന സെക്രട്ടറി ഫൈസല്‍ നല്‍മണ്ട , എം.ടി.അബ്ദുല്‍ ഗഫൂര്‍ , നവാസ് അന്‍വാരി , കുഞ്ഞിക്കോയ ഒളവണ്ണ, എം.അബ്ദുല്‍ റഷീദ്, അബ്ദുല്‍ മജീദ് പുത്തൂര്‍, വി.സി. മുഹമ്മദ് അഷ്‌റഫ് , റഫീഖ് ചേരാട്ട്, എന്‍.പി.അബ്ദുല്‍ റഷീദ്, വി.ഹമീദ് , എം.പി. മൂസ, പി.സഫറുള്ള, പി.എ. ആസാദ്, ഫാദില്‍ പന്നിയങ്കര, റഷീദ് കക്കോടി പ്രസംഗിച്ചു.