സര്‍ക്കാര്‍ പട്ടയം നല്‍കിയ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി അളന്ന് നല്‍കുക: ആദിവാസി ഭാരത് മഹാസഭ

Wayanad

നെന്‍മേനി: സര്‍ക്കാര്‍ പട്ടയം നല്‍കിയ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി അളന്ന് നല്‍കണമെന്ന ആവശ്യമുന്നയിച്ച് ആദിവാസി ഭാരത് മഹാസഭ നെന്മേനി വില്ലേജ് ആപ്പീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. സംസ്ഥാന കാേഓര്‍ഡിനേറ്റര്‍ എ.എം. അഖില്‍ കുമാര്‍ ഉദ്ഘാടനം ചെ
യ്തു.

ഭൂരഹിതരായ ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റുക എന്ന വ്യാജേന വിതരണം ചെയ്യുന്ന ഒരു തുണ്ട് കടലാസിനെ പട്ടയം എന്ന് വിളിക്കുകയും അത്തരം കടലാസുകളെല്ലാം, ഭൂമി വി തരണം ചെയ്തതിനു തെളിവായി സുപ്രീംകാേടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു കൊണ്ട് സര്‍ക്കാരുകള്‍ ആദിവാസികളെ വഞ്ചിച്ചു എന്നദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. 2011 ല്‍ ഇത്തരത്തില്‍ 722 ‘പട്ടയങ്ങള്‍’ വിതരണം ചെയ്തു. ഒരു കുടുംബത്തിന് പാേലും ഭൂമി കാെടുത്തില്ല. വഞ്ചനയുടെ എപ്പിസാേഡുകള്‍ അനന്തമായി നീളുന്നു.

ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.കെ. ഷിബു സ്വാഗതം പറഞ്ഞു, ഒണ്ടന്‍ പണിയന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.യു. സി.ഐ ജില്ലാ സെക്രട്ടറി കെ.ജി. മനോഹരന്‍, ഉണ്ണികൃഷ്ണന്‍ ചീരാല്‍ (എ.ഐ.കെ.കെ.എസ്) തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. ആദിവാസി ഭാരത് മഹാസഭയുടെ പ്രവര്‍ത്തകര്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നതിന് നേതൃത്വം കാെടുത്തു.