ലോക ക്യാന്‍സര്‍ ദിനം: ബോധവല്‍ക്കരണ റാലി നടത്തി

Wayanad

മേപ്പാടി: ലോക ക്യാന്‍സര്‍ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ആസ്റ്റര്‍ വളന്റീയേഴ്‌സും ജെ സി ഐ കല്പറ്റ ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ ബോധവല്‍ക്കരണ റാലിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിച്ചു. മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ മെഡിക്കല്‍, നഴ്‌സിംഗ്, ഫാര്‍മസി വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ജെ സി ഐ അംഗങ്ങളും അണിനിരന്നു.

തുടര്‍ന്ന് ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്‌റ് ഡോ. പ്രീജേഷ് ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപിച്ചു. മേപ്പാടി സബ് ഇന്‍സ്‌പെക്ടര്‍ അബ്ദു മഠത്തില്‍, എ ജി എം ഡോ. ഷാനവാസ് പള്ളിയാല്‍, ജെ സി ഐ പ്രസിഡന്റ് ബേബി നാപ്പള്ളി, ആസ്റ്റര്‍ വളന്റീര്‍സ് ലീഡ് മുഹമ്മദ് ബഷീര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *