കോഴിക്കോട്: വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തില്‍ 2024 ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോണ്‍ഫന്‍സിന്റെ ഭാഗമായി എന്‍വിഷന്‍: കാഴ്ച പരിമിതരുടെ കുടുംബ സംഗമം കോഴിക്കോട് സ്പാന്‍ ഹോട്ടലില്‍ വച്ച് നടന്നു.
പ്രസ്തുത സംഗമം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. കാഴ്ച പരിമിതികൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് കൂടുതല്‍ ഉള്‍കാഴ്ച പകര്‍ന്നു നല്‍കാന്‍ സംഗമം കൊണ്ട് സാധിച്ചു.

വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ല പ്രസിഡണ്ട് അമീര്‍ അത്തോളി അധ്യക്ഷത വഹിച്ചു. റഷീദ് കുട്ടമ്പൂര്‍, ഡോക്ടര്‍ ജൗഹര്‍ മുനവ്വര്‍ എന്നിവര്‍ വിവിധ വിഷയത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പാനല്‍ ഡിസ്‌കഷനില്‍ മുസ്തഫ മദനി മമ്പാട്, അസഹര്‍ ഫറൂഖ്, ജംഷീര്‍ എ.എം, മുഫിദ് നന്മണ്ട എന്നിവര്‍ സംബന്ധിച്ചു.
എന്‍വിഷന്‍ സംസ്ഥാന കണ്‍വീനര്‍ ഷംഷാദ്.എ.എസ്, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍, ജൈസല്‍ പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു.