എം എ സേവ്യര്‍
ക്രിസ്ത്യന്‍ ഭക്തിഗാന ശാഖക്കു പുത്തന്‍ വരികളും താള ലയ ശബ്ദ സംഗീതവുമായി സന്യസ്ഥര്‍ നവമാധ്യമ ശ്രദ്ധ നേടുന്നു. ദൂത് എന്ന് നാമകരണം ചെയ്ത ഗാനത്തില്‍ നല്ല പാതിരയും ഉദിച്ച നക്ഷത്രവും ഉണ്ണി യേശുവിന്റെ പിറവിയും പ്രതീക്ഷയും ആണ് വിഷയമാക്കിയിരിക്കുന്നത്. ആലാപനത്തിലെ വശ്യത, ആരെയും ആകര്‍ഷിക്കുന്ന ശബ്ദ മാധുര്യം എന്നിവയെല്ലാം എടുത്തു പറയേണ്ടതുതന്നെയാണ്. മനോഹരവും ഹൃദയ സ്പർശിയുമായി രചിച്ച വരികള്‍ ഭക്തർക്കു സന്തോഷം പകരുന്നതും ഒരിക്കല്‍ കേട്ടാല്‍ മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നതുമാണ്. അര്‍ത്ഥവത്തായ മനോഹര വരികള്‍ രചിച്ചത് സിസ്റ്റര്‍ ലീമ തെരെസ് സി. എസ്. എന്‍ ആണ്.
ഇമ്പമാര്‍ന്ന ഗാനലാപനം സിസ്റ്റര്‍ ജൂലി സി എസ് എന്‍ ആണ് നിര്‍വഹിച്ചത്. ഭക്തി ഗാനസാന്ദ്രമായ സംഗീതം നല്‍കിയത് സിസ്റ്റര്‍ ടെസ്‌ന സി എസ്. എന്‍. മിശ്രണം, സംയോജനം മാസ്റ്ററിങ് ഫാദര്‍ ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് കാഞ്ഞിരത്തുങ്കല്‍ എച് ജി എന്‍ സ്റ്റുഡിയോ ആല്‍ബക് സ്റ്റുഡിയോ ഹെന്ററിറ്റ ടെക്സ്സസ് യു എസ് ഏ, ഓര്‍കാസ്ട്രഷന്‍ ബിനു മതിരംമ്പുഴ ക്ലാരെറ്റ് സ്റ്റുഡിയോ അങ്കമാലി, ഫ്‌ലൂട്ട് അബി കോട്ടയം.