യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

Wayanad

കല്പറ്റ: നവകേരള സദസ്സിന്റെ പേരില്‍ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

കേരളത്തിന്റെ ക്രമസമാധാനം DYFI പ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി മെമ്പര്‍ പി പി ആലി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കല്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എ അരുണ്‍ദേവ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍, ബിന്‍ഷാദ് മുട്ടില്‍, മുത്തലിബ് പഞ്ചാര, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രോഹിത് ബോധി, മണ്ഡലം പ്രസിഡന്റ്മാരായ മുഹമ്മദ് ഫെബിന്‍, ബാദുഷ കാര്യമ്പാടി, ആഷിഖ് വൈത്തിരി, ലിറാര്‍ മുട്ടില്‍, ആല്‍ബര്‍ട്ട് ആന്റണി, ഷബീര്‍ പുത്തൂര്‍വയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.