അമ്പലവയല്‍ പ്രവാസി സ്വാശ്രയ സംഘം ഉദ്ഘാടനം ചെയ്തു

Wayanad

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ 8289857951 എന്ന വാട്‌സാപ്പിലോ അയക്കുക.

അമ്പലവയല്‍: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ഉദ്ദേശം മുന്‍നിര്‍ത്തി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയില്‍ ഉടനീളം ആരംഭിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളില്‍ ആദ്യ സ്വാശ്രയ സംഘം അമ്പലവയല്‍ പ്രവാസി സെല്ഫ് ഹെല്‍പ്പിങ് ഗ്രൂപ്പ് അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്രവാസി സഹകരണ സംഘം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ ആര്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി പദ്ധതി വിശദീകരണം നടത്തി. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് കെ കെ നാണു, സി ഐ ടി യു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ കെ ജോണി എന്നിവര്‍ സംസാരിച്ചു. കെ സേതുമാധവന്‍ സ്വാഗതവും, സതീഷ് പി എ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി കെ എന്‍ ജയചന്ദ്രന്‍ (പ്രസിഡന്റ്), പി എ സതീഷ് (സെക്രട്ടറി), കെ സേതുമാധവന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.