തൃത്താല: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി ഡ്രൈവര്‍ മരിച്ചു. തൃത്താല വി കെ കടവ് പരേതനായ അറക്കപറമ്പില്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഫൈസല്‍ (44) ആണ് മരിച്ചത്. ഇന്ന് രാവിലെ തൃത്താല ഐ ഇ എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകും വഴി കൂട്ടുപാതയില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്.
കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫൈസല്‍ വണ്ട് റോഡരികിലേക്ക് ചേര്‍ത്തുനിര്‍ത്തി. കാര്യങ്ങളെല്ലാം ബസിലെ ആയയോട് പറഞ്ഞേല്‍പ്പിച്ച ശേഷം സുഹൃത്തിനെ വിളിച്ചു. ഉടന്‍ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: മറിയം. ഭാര്യ: ആയിഷ. മക്കള്‍: മിസ്‌ന, ഫയാസ്.