വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
തിരുവനന്തപുരം: നാഷണല്‍ കോളെജ് എന്‍ എസ് എസ് യൂണിറ്റ് വാര്‍ഷിക സഹവാസക്യാമ്പ് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം ഐ എ എസ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് എന്‍ എസ് എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍ എന്‍ പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തി.
കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളെജ് അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ ഫാജിസാബീവി, വൈസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഡാനിയേല്‍, കോളെജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷബീര്‍ അഹമ്മദ് സ്വാഗതം അര്‍പ്പിച്ച ചടങ്ങിന് ക്യാമ്പ് സെക്രട്ടറി അദൈ്വത് കൃതജ്ഞത രേഖപ്പെടുത്തി.