സാരംഗി റസിഡൻ്റ്സ് അസോസിയേഷൻ കേരള സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷബ്ന .ജെ. എസ് നെ ആദരിച്ചു.
ഈ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും വിവിധ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് എം.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം പോത്തൻകോട് ഗ്രാമ പഞ്ചായത്തംഗം എം. ബീന ഉദ്ഘാടനം ചെയ്തു. മംഗലപുരം ഗ്രാമ പഞ്ചായത്ത് അംഗം എസ്. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.എസ്. വിനോദ് മണി , ട്രഷറർ എ.എം. സുധീർ, ഭാരവാഹി കളായ ബിന്ദു പ്രസന്നൻ, രാകേഷ് മോഹൻ, അംബിക, കെ.ദിവാകരൻ നായർ, ഷമി കുമാർ, രാജൻ പാറയിൽ തുടങ്ങിയവർ സംസാരിച്ചു.