കൽപ്പറ്റ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി പി ആലി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. റസാഖ് കൽപ്പറ്റ, അഡ്വക്കറ്റ് ടി ജെ ഐസക്, ഗിരീഷ് കൽപ്പറ്റ, സി ജയപ്രസാദ്, എ പി ഹമീദ്, കെ കെ രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ് മണി, മുജീബ് കേയംതൊടി, പി വിനോദ് കുമാർ, സി കെ നാസർ, അലവി വടക്കേതിൽ, ഗോകുൽദാസ് കോട്ടയിൽ, ഒ പി മുഹമ്മദ് കുട്ടി, മുഹമ്മദ് ഫെബിൻ, കെ അജിത, ആയിഷ പള്ളിയാൽ,ഡിന്റോ ജോസ്, ജൈന ജോയ്, ബിന്ദു ജോസ്, പി ആർ ബിന്ദു, രമ്യ ജയ പ്രസാദ്, കെ ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി
