കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്ററിതാ. ഈ നിമിഷത്തില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങള്‍ക്കുണ്ട്. സിനിമയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ് തന്നെ ഏറ്റെടുത്തതില്‍ മനസു നിറഞ്ഞ നന്ദിയും സ്‌നേഹവും രേഖപ്പെടുത്തുന്നു.
പ്രതിഭയും പ്രതിഭാസവും ഒന്നാകുന്ന നല്ല നാളെയുടെ, കാത്തിരിപ്പിന്റെ തുടക്കമായി ഞങ്ങളിതിനെ കാണുന്നു. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.
അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. മലയാളത്തിന്റെ നടന വൈഭവം മോഹന്‍ലാലും ഓസ്‌കാര്‍ വേദിയില്‍ മലയാള സിനിമയെ എത്തിച്ച ലിജോ ജോസ് പല്ലിശ്ശേരിയും കൈ കോര്‍ക്കുമ്പോള്‍ എന്ത് അത്ഭുതമാണ് സംഭവിക്കാന്‍ പോകുന്നതെന്ന കൗതുകം എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കുമുണ്ട്.
ഇന്ത്യന്‍ സിനിമയുടെ പ്രതിബിംബമായി മാറിയ ഈ രണ്ടു പ്രതിഭകളുടെ കൂടെ തുടക്കമിട്ടതില്‍ ഏറെ അഭിമാനം.ജോണ്‍ ആന്‍ഡ് മേരി ക്രീയേറ്റീവ്‌സ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ഈ യാത്രയില്‍ ഒന്നിച്ചുണ്ട്. നല്ല സിനിമകള്‍ എന്നും ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യത്തില്‍ ഞങ്ങളിതാ യാത്ര തുടരുകയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.