കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Crime

തിരുവനന്തപുരം: എക്‌സൈസ് റേഞ്ച് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കഞ്ചാവുമായി പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശിനിയും ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരിയുമായ രാഞ്ചോ ദേവി 1.06 കിലോഗ്രാമും, ജാര്‍ഖണ്ഡ് സ്വദേശി ബല്‍ബിര്‍ മണ്ഡല്‍ 1.07 കിലോഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പേട്ട ശ്രീവരാഹത്തിന് സമീപത്തു നിന്നാണ് പിടികൂടിയത്.