പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മോഷണം; നിയമവിദ്യാര്‍ത്ഥിനിയും കൂട്ടാളികളും പിടിയില്‍

Crime

കൊച്ചി. പൊലീസ് ചമഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ നിയമവിദ്യര്‍ത്ഥിനിയും കൂട്ടാളികളും പൊലീസിന്റെ പിടിയിലായി. പൊലീസ് സ്‌ക്വാഡ് എന്ന വ്യാജേനയാണ് സംഘം കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയത്. കേസില്‍ നിയമവിദ്യാര്‍ഥിനിയും സുഹൃത്തുക്കളുമാണ് പിടിയിലായത്. കേസില്‍ സെജിന്‍ പയസ്, കയിസ് മജീദ്, ജയ്‌സണ്‍ ഫ്രാന്‍സിസ്, മനു മധു എന്നിവരാണ് പിടിയിലായത്.

മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് സാഹസികമായി തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും പിടികൂടുകയായിരുന്നു. അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാലയും മോതിരവും കവര്‍ന്നെന്നാണ് കേസ്. കഴിഞ്ഞ മാസം 15ന് രാത്രി 12നായിരുന്നു സംഭവം. എറണാകുളം സൗത്ത് പൊലീസ് പരിധിയിലെ മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് സംഘം മാരകായുധങ്ങളുമായി എത്തിയത്.