വേദ മാനവികത അംഗീകരിച്ചാല്‍ ശാന്തി പുലരും: ഹാര്‍മണി ടോക്ക്

Kozhikode

താമരശ്ശേരി: വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മാനവികത പ്രചരിപ്പിച്ചാല്‍ ലോകത്ത് സമാധാനം സാധ്യമാകുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താമരശ്ശേരിയില്‍ സംഘടിപ്പിച്ച ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. ലോകനീതി കാറ്റില്‍ പറത്തിയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും അധിനിവേശ ശക്തികള്‍ ലോകത്ത് അശാന്തി പടര്‍ത്തുകയാണ്.

ദൈവം ആദരിച്ച സൃഷ്ടിയായ മനുഷ്യന്‍ മാനവിക മൂല്യങ്ങളുടെ സംരക്ഷകരാകേണ്ടതുണ്ടെന്നും ഒന്നിച്ചിരുന്നുള്ള പരസ്പരപങ്ക് വെക്കലുകള്‍ തെറ്റിധാരണയും അകല്‍ച്ചയും കുറച്ച് സൗഹൃദം സാധ്യമാക്കുമെന്നും ഹാര്‍മണി ടോക്ക് അഭിപ്രായപ്പെട്ടു. കാരാടി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തില്‍ നടന്ന ഹാര്‍മണി ടോക്കില്‍ കെ എ ടി എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് എം പി അബ്ദുല്‍ ഖാദര്‍ മോഡറേറ്റര്‍ ആയി. മിസ്ബാഹ് ഫാറൂഖി, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.എം. ഉമ്മര്‍ മാസ്റ്റര്‍, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ഹബീബ് തമ്പി, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. ജോസ് മാത്യു, കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുല്‍ മജീദ് സുല്ലമി, ജമാഅത്തെ ഇസ്ലാമീപ്രതിനിധി യൂസുഫ് ഹാജി, നവാസ് ഈര്‍പ്പോണ, പി.പി.ഹാഫിസ് റഹ്മാന്‍, എ.കെ. അബ്ബാസ്, കെ.പി. കൃഷ്ണന്‍, എം.ടി. നജ്മ പ്രസംഗിച്ചു.എം.പി. മൂസ, പി.അബ്ദുല്‍ മജീദ് പുത്തൂര്‍, എം.മജീദ് സ്വലാഹി, അബൂബക്കര്‍ പുത്തൂര്‍, റഫീഖ് ഓമശ്ശേരി, ഇ.കെ. ശൗക്കത്തലി, പി.സി. അബ്ദു റഷീദ്, ടി.കെ. അസീസ് നേതൃത്വം നല്‍കി.