കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു

Kozhikode

കോഴിക്കോട്: 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ (ടി എ) മദ്രാസ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പുറമെ ‘പരിസ്ഥിതിക്ക് വേണ്ടിയുള്ള ഓട്ടം’ കാമ്പെയ്‌നും ബീച്ച് ശുചീകരണവും സംഘടിപ്പിച്ചു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സൈനികര്‍, എന്‍ സി സി കേഡറ്റുകള്‍, വിമുക്തഭടന്മാര്‍, പൗര വോളന്റിയര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.