വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക
കോഴിക്കോട്: മയക്ക് മരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറും എക്‌സൈസ് വകുപ്പും പരിപൂര്‍ണ്ണ പരാജയമാണെന്ന് യുവ രാഷ്ട്രീയ ജനതാ ദള്‍ സംസ്ഥാന പ്രസിഡന്റ് എ പി യൂസഫ് അലി മടവൂര്‍. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ ലക്ഷ്യമാക്കി ലഹരി മരുന്ന് മാഫിയകള്‍ ദിനം പ്രതി കോടിക്കണക്കിന് രൂപയുടെ മയക്ക് മരുന്ന് ഉത്പന്നങ്ങളാണ് എത്തിക്കുന്നത്. യുവാക്കള്‍ക്ക് പുറമെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍കളിലും ലഹരി മരുന്ന് ഉപയോഗം വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും എ പി യൂസുഫ് അലി കുറ്റപ്പെടുത്തി. യുവരാഷ്ട്രീയ ജനതാ ദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും നിസ്സംഗതക്ക് കാരണം ലഹരി മാഫിയകളുമായി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ബന്ധമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടത്തിന് അറുതി വരുത്താത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുമെന്നും യൂസുഫ് അലി വ്യക്തമാക്കി.
രാഷ്ട്രീയ ജനതാ ദള്‍ കോഴിക്കോട് ജില്ല വൈസ് പ്രിസിഡന്റ് പി പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യുവ രാഷ്ട്രീയ ജനതാ ദള്‍ ജില്ലാ ഭാരവാഹികളെ രാഷ്ട്രീയ ജനതാ ദള്‍ ജില്ല ജനറല്‍ സെക്രട്ടറി പി സുരേഷ് മാസ്റ്റര്‍ പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്റ് ഹൃദിന്‍ മേനോന്‍ പേരാമ്പ്ര, ജനറല്‍ സെകട്ടി മുന്‍തളിര്‍ വി കാരപ്പറമ്പ്, ട്രഷറര്‍ സഹദ് അരീക്കാട് എന്നിവരെ തിരഞ്ഞെടുത്തു. ജില്ല സെക്രട്ടറി രാജേഷ് കുണ്ടായിത്തോട്, മുഹമ്മദ് മുസ്തഫ, സഹദ് അരീക്കാട് എന്നിവര്‍ സംസാരിച്ചു.