ഐ എസ് എം സംസ്ഥാന സമ്മേളനം എറണാകുളത്ത്

Kozhikode

കോഴിക്കോട്: ‘നേരാണ് നിലപാട്’ എന്ന പ്രമേയവുമായി കെ.എന്‍.എമ്മിന്റെ യുവ ഘടകമായ ഐ.എസ്.എം സംസ്ഥാന സമ്മേളനം ഡിസ:30, 31 തിയ്യതികളില്‍ എറണാകുളം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്നു വരുന്നു.14 ജില്ലാ കേന്ദ്രങ്ങളില്‍ പ്രമേയ സമ്മേളനങ്ങള്‍ നടന്നു. ആത്മീയത, നാസ്തികത , ലിബറലിസം, അധാര്‍മ്മികത വര്‍ഗീയത തുടങ്ങിയ വിഷയങ്ങളിലെ പ്രമാണ ബദ്ധമായ നേരിന്റെ നിലപാടാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

സാമൂഹ്യ തിന്മകള്‍ക്കെതിരെ മണ്ഡലം തലങ്ങളില്‍ ‘സമ്മതമല്ല അധാര്‍മികതയോട് ‘പ്രോഗ്രാം സംഘടിപ്പിച്ചു. ‘മതേതരമാണ് മണ്ണും മനസ്സും മാതൃകയാണ് കേരളം ‘ എന്ന പ്രമേയത്തില്‍ മാനവിക സമ്മേളനങ്ങള്‍, പ്രഭാത സന്ദേശ സവാരി, ഐ.ടി വര്‍ക്ക് ഷോപ്പ്, പ്രൊഫഷണല്‍ മീറ്റ്, ഡല്‍ഹി, കോയമ്പത്തൂര്‍, മൈസൂര്‍, മംഗലാപുരം, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ യൂത്ത് എക്‌സല്‍ തുടങ്ങിയവ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സൗദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ സംസ്ഥാന ഭാരവാദികളുടെയും ഇസ് ലാഹി സെന്ററുകളുടെയും നേതൃത്വത്തില്‍ വിദേശതല സംഗമങ്ങള്‍ നടന്നു.

മണ്ഡലം തല പ്രചരണോത്ഘാടനം, സംയുക്ത കണ്‍വെന്‍ഷനുകള്‍, വീട് വീടാന്തരം എന്ന പേരില്‍ സ്‌നേഹ സന്ദര്‍ശനങ്ങള്‍, നേര് മണ്ഡലം തല സംഗമം ഒരുക്കം ശാഖ കൂട്ടായ്മകള്‍, അടയാളം ഏരിയാ കണ്‍വെന്‍ഷനുകള്‍, ഭിന്ന ശേഷി സൗഹൃദ സംഗമങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ‘ആത്മീയത വ്യവസായമല്ല, വിമോചനമാണ് ‘ എന്ന ശീര്‍ഷകത്തില്‍ പൊതു പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ സംബന്ധിക്കും

പത്രസമ്മേളനത്തില്‍ ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേത്തില്‍ ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ട്രഷറര്‍ കെ എം എ അസീസ് മീഡിയ കണ്‍വീനര്‍ യാസര്‍ അറഫാത്ത് സിറാജ് ചേലേമ്പ്ര റഹ്മത്തുള്ള സ്വലാഹി തുടങ്ങിയവര്‍ സംബന്ധിച്ചു