സുനിത സുനില്‍
ലോകം ഒന്നാകെ ക്രിസ്തുമസിനെയും പുതു വര്‍ഷത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ് മിന്നും താരം എന്ന കരോള്‍ ഗാനം. ഡി ഡി ഗ്രൂപ്പും സിവ മറ്റെര്‍ണിറ്റി വേയറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗാനം 24 മണിക്കൂര്‍ കൊണ്ടു തന്നെ തന്നെ ഒരുലക്ഷത്തി പതിനായിരം ആളുകള്‍ കണ്ട് കഴിഞ്ഞു. വളരെ വ്യത്യസ്തമായി ചിത്രീകരിച്ച് 2023ലെ ഏറ്റവും ട്രെന്‍ഡിങ് ആയി ശ്രദ്ധ ആകര്‍ഷിക്കുന്ന മനോഹരമായ സെലിബ്രേഷന്‍ മൂഡിലുള്ള ഗാനമാണ് മിന്നും താരകം.ബിബിന്‍ ജോസ്, ജെസ്‌ന ബിബിന്‍ എന്നിവര്‍ക്കൊപ്പം ഡി ഡി ഫാമിലിയും ഇതില്‍ അഭിനയിച്ചിരിക്കുന്നു.
ഈയിടെ ഇറങ്ങിയ കരോള്‍ ഗാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തവും ഇമ്പവും ഉള്ള ഗാനം രചിച്ചിരിക്കുന്നത് ജിബി അബ്രഹാം ആണ്.സംഗീതം സഞ്ജിത് ജോര്‍ജ് ഗ്രേസ്, ഉബൈദ്, സുനു രമേശ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംവിധാനം: സുമോന്‍ പി ചാക്കോ, ക്രീയേറ്റീവ് ഹെഡ് ജെബ്രോയ് പീറ്റര്‍, ഡി ഓ പി: പ്രവീണ്‍ നീലഗിരി, എഡിറ്റിംഗ്: മനു മധു, കാലസംവിധാനം രഞ്ജിത് രമേശ്, കോസ്റ്റും മെയ് സുമോന്‍, മേക്കപ്പ്: സാലിസ് പിറവം, ഹെലിക്യാം: റിതു, ഡി ഐ: ഉണ്ണി ദാസ്, അസോസിയേറ്റ് ഡി ഓ പി: അഷ്ബിന്‍ അംബ്രോസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.