യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; ജോലിയും പോയി, അറസ്റ്റിലുമായി

Alappuzha

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തിലെ പ്രതി പ്രവാസിയായ മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയില്‍ ഏലാട്ട് പറമ്പില്‍ ഷമീറിനെയാണ് (35) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഖത്തറില്‍ ജോലി ചെയ്തു വന്നിരുന്ന ഇയാളെ ഈ സംഭവത്തെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാ ബാബു വ്യക്തമാക്കി.