മാവൂര്‍: ജനുവരി 25-28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാവൂര്‍ പാറമ്മല്‍ പയമ്പള്ളിയില്‍ നടന്ന സൗഹൃദ മുറ്റം പരിപാടി വാര്‍ഡ് മെമ്പര്‍ വളപ്പില്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ഇത്തരം സൗഹൃദ മുറ്റങ്ങള്‍ പരസ്പര സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അബ്ദുറഷീദ് ഉഗ്രപുരം ക്ലാസ്സെടുത്തു. സുലൈമാന്‍ മൗലവി കൂളിമാട്, മജീദ് മാസ്റ്റര്‍ അരയങ്കോട്, കാദര്‍ മാസ്റ്റര്‍ പാറമ്മല്‍, വി അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു.