സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പറിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം

Kannur

കണ്ണൂര്‍: സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പറിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. അമ്മയുടെ സഹോദരന്റെയും കണ്മുന്നില്‍ വെച്ചായിരുന്നു കുട്ടിയെ വണ്ടി ഇടിച്ചത്. താഹ എന്ന ആറുവയസുകാരനാണ് ദാരുണമായി മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ടിപ്പര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ മയ്യില്‍ ചുളിയാട്ട് ആണ് സംഭവം.

സ്‌കൂള്‍ വിട്ട് വന്നിറങ്ങിയ താഹ മറുവശത്തുള്ള അപ്പൂപ്പന്റെ കടയിലേക്ക് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. അപകടം നടന്ന ശേഷം മയ്യില്‍ പൊലീസ് സ്ഥലത്ത് എത്താന്‍ വൈകിയെന്നും ടിപ്പര്‍ െ്രെഡവറെ രക്ഷപ്പെടുത്താന്‍ സഹായിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മയ്യില്‍ എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു താഹ. വൈകീട്ട് മൂന്നരയോടെ ചുളിയാട് കടവ് റോഡിലാണ് അപകടമുണ്ടായത്.