സൗഹൃദ ഇഫ്താർ സംഗമവും യാത്രയയപ്പും നൽകി

Kannur

തലശ്ശേരി : പാറാൽ ഡി ഐ യു പി സ്കൂളിൽ സൗഹൃദ ഇഫ്താർ സംഗമവും അധ്യാപക യാത്രയയപ്പും സംഘടിപ്പിച്ചു. സേവന കാലാവധി പൂർത്തിയാക്കി പാറാൽ ഡി ഐ യു പി സ്കൂളിൽ നിന്നും മാതൃ വിദ്യാലയത്തിലേക്ക് തിരിച്ചുപോകുന്ന ടി എൻ ദീപ, പി എസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഗവൺമെൻറ് ഹൈസ്കൂളിൽ നിയമനം ലഭിച്ച് യാത്ര പോകുന്ന ടി പി രജ്ഞിനി എന്നിവർക്ക് സ്റ്റാഫ് കൗൺസിലിന്റെ അഭിമുഖത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

യാത്രയയപ്പും സൗഹൃദ ഇഫ്താർ സംഗമവും മുൻ ഹെഡ്മാസ്റ്റർ കെ കെ മണിലാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എം പി അമീറ അധ്യക്ഷത വഹിച്ചു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ അധ്യാപികമാർക്കുള്ള ഉപഹാരം നൽകി. റാഫി പേരാമ്പ്ര റമളാൻ സന്ദേശ പ്രഭാഷണം നടത്തി. മാനേജ്മെൻ്റ് സെക്രട്ടറി റമീസ് പാറാൽ, പി ടി എ പ്രസിഡണ്ട് പി കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ടി എൻ ദീപ, ടി പി രഞ്ജിനി എന്നിവർ മറുപടി പ്രസംഗം നടത്തി.