കൊച്ചി: നാലുമണിക്കുറോളം ചതുപ്പില്‍ കുടുങ്ങി കിടന്ന വയോധികയെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. മരടിലാണ് ദാരുണമായ സംഭവം. മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് (76) വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘം ചതുപ്പില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു.
ചതുപ്പില്‍ കുടുങ്ങി വൃദ്ധ അവശനിലയിലായിരുന്നു. കമലാക്ഷി അമ്മയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി നിരീക്ഷിച്ച ശേഷമാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 21ല്‍ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്താണ് കമലാക്ഷി അമ്മ വീണത്.