രാഷ്ട്രീയം മറന്ന് മനുഷ്യരാകുന്ന കൂട്ടായ്മയാണ് തേറാട്ടിൽ കോൺഗ്രസെന്ന് മനുഷ്യാവകാശ പ്രവർത്തക ആശ തൃപ്പൂണിത്തുറ

Eranakulam

കൊച്ചി : രാഷ്ട്രീയവും മറ്റു ജാതി, മതം,എല്ലാം മറന്നു കൊണ്ടുള്ള ഒരു ജനകീയ വേദി കൂടിയാണ് തേറാട്ടിൽ കോൺഗ്രസ് എന്ന് മനുഷ്യവകാശ പ്രവർത്തകയും,കൂട്ടായ്മയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ ശ്രീമതി ആശ തൃപ്പൂണിത്തുറ അഭിപ്രായപ്പെട്ടു

ഇത്തരം ഒരു കൂട്ടായ്മ വരും കാലങ്ങളിൽ രാജ്യത്തിന്റെ ഭാഗവും, അനിവാര്യവും ആയി മാറും എന്ന് ഈ കൂട്ടായ്മയോടെ സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ ശ്രീ.വി.വി ബാബു ജോസഫ് പറഞ്ഞു.

ഇത്തരം പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുകയും, നേതൃത്വം വഹിക്കുകയും, പൊതുപ്രവർത്തനരംഗത്ത് ശക്തമായ സാന്നിധ്യം ഉള്ള ശ്രീ. ബിജു തേറാട്ടിലിന്റെ കീഴിൽ അണി നിരക്കാൻ ഞങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ ശാഹുൽ ഹമീദ് വാർത്ത കുറിപ്പിൽ ചൂണ്ടി കാട്ടി.

വരുംദിനങ്ങളിൽ ജനകീയ വിഷയങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് സമരമുറകൾ അവിഷ്കരിക്കുമെന്ന് ഈ കൂട്ടായ്മയുടെ എറണാകുളം ജില്ലാ ട്രഷറർ ശ്രീ. അബ്‌ദുൾ റസാക്ക് കൂട്ടി ചേർത്തു.