കോഴിക്കോട്: മടവൂരില്‍ മന്ത്രവാദത്തിനിടെ ലൈംഗീക പീഡനം നടത്തിയ സംഭവത്തില്‍ അറസ്റ്റ്. മലപ്പുറം കാവന്നൂര്‍ സ്വദേശി അബ്ദുല്‍റഹ്മാനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9 നാണ് തിരുരങ്ങാടി നിന്ന് ചികിത്സക്കെത്തിയ 19കാരിയെ മടവൂരിലെ ലോഡ്ജില്‍ വെച്ച് പീഢനത്തിനിരയാക്കിയത്. ചികിത്സയുടെ ഭാഗമെന്ന പേരില്‍ ലഹരി കലര്‍ത്തിയ ദ്രാവകം നല്‍കിയ ശേഷമായിരുന്നു പീഡനം.
മന്ത്രവാദിയുടെ സഹായിയായ സ്ത്രീക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് വ്യജ ചികിത്സ നല്‍കിയതായാണ് വിവരം. 2019ല്‍ കൊണ്ടോട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് അബ്ദുല്‍റഹ്മാന്‍.