കോഴിക്കോട്: സി എച്ച് ക്ലബ്ബ് കിഴുപറമ്പിന്റെ ആഭിമുഖ്യത്തില്‍ ചാലിയാര്‍ പുഴയില്‍ ഈ മാസം 31ന് നടത്തുന്ന 22ആമത് ഉത്തരമേഖലാ ജലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
നടക്കാവ് എം എല്‍ എയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് കോര്‍ഡിനേറ്റര്‍ വൈ.പി നിസാര്‍ അധ്യക്ഷത വഹിച്ചു, എം കെ ഷാജഹാന്, വൈ സി മെഹബൂബ്, മുഹ്സിന് കോളക്കോടന്‍,കെ സി വഹീദ് , ഗുലാം ഹുസൈന് കൊളക്കാടന്‍, എം വാഹിദ് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കീഴുപറമ്പില്‍ ഈ മാസം 31ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വിവിധ പരിപാടികളോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.