തിരുവനന്തപുരം: മദ്യം നല്കി യുവതിയെ പീഡിപ്പിച്ച യുവാവിനേയും പീഡനത്തിന്റെ ദൃശ്യം പകര്‍ത്തിയ പെണ്‍സുഹൃത്തിനേയും അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ യുവതിയെയാണ് മദ്യം നല്കി മയക്കി പീഡിപ്പിച്ചത്. കോവളം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത് (28), നീലഗിരി ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയും പീഡിപ്പിക്കപ്പെട്ട യുവതിയും ഒരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നവരാണ്.
ഒപ്പം ജോലി ചെയ്യുന്ന 23കാരിയെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞ് ഡിസംബര്‍ 17 നാണ് സൂര്യ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് 17ന് വൈകീട്ട് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തു. അപ്പോഴേക്കും സൂര്യയുടെ സുഹൃത്ത് ശരത്ത് അവിടെയെത്തി. ശരത്ത് വാങ്ങിക്കൊണ്ടുവന്ന മദ്യം പെപ്സിയിലും ഫ്രൂട്ടിയിലും കലക്കി നിര്‍ബന്ധിച്ച് യുവതിയെ കുടിപ്പിച്ചു. അര്‍ദ്ധ ബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സൂര്യ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്യുകയ്തു.
പിറ്റേദിവസ എറണാകുളത്ത് എത്തിയ യുവതി ആശുപത്രിയില്‍ അഡ്മിറ്റായി. ബന്ധുക്കളെ വിവരമറിയിച്ച് ഇടത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയാണ് ശരത്. മണ്ണാര്‍ക്കാട് അളനല്ലൂര്‍ ഇടത്തനാട്ടുകരയിലാണ് ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ താമസിക്കുന്നത്. ഡിസിപി നിഥിന് രാജ്, ഫോര്‍ട്ട് എസി ഷാജി, കോവളം എസ്എച്ച്ഒ ബിജോയ്, എസ്ഐമാരായ അനീഷ് കുമാര്‍, മുനീര്‍, അനില്‍കുമാര്‍, സിപിഒമാരായ ശ്യാം, സെല്‍വദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.