വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
കല്പറ്റ: എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ 32-മത് ജില്ലാ സമ്മേളനം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കെ പി സി സി മെമ്പര്‍ വട്ടക്കാരി മജീദ് മുഖ്യപ്രഭാഷണം നടത്തി. മാറിയ കാലഘട്ടത്തില്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് വലിയ വിലയുണ്ടെന്നും സമൂഹത്തിന്റെ നന്മയ്ക്കായി അധ്യാപക സമൂഹം പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും എന്‍ ഡി അപ്പച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി രാജന്‍ ബാബു, ജില്ലാ ട്രഷറര്‍ ഫിലിപ്പ് സെബാസ്റ്റ്യന്‍, ഡാര്‍ലി ക്ലയര്‍ ജോസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ബെസ്റ്റ് കോമേഴ്‌സ് ടീച്ചര്‍ അവാര്‍ഡ് നേടിയ ബിനോ ടി അലക്‌സിനെ അനുമോദിച്ചു.
പുതിയ ഭാരവാഹികള്‍: ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ്, സെക്രട്ടറി ഷിജി സെബാസ്റ്റ്യന്‍, ട്രഷറര്‍ സജി വര്‍ഗീസ്, സംസ്ഥാന കൗണ്‍സിലര്‍മാര്‍ ബിനീഷ് കെ ആര്‍, ഷാന്റോ മാത്യു.
സംസ്ഥാന കൗണ്‍സില്‍ അംഗം ബിനീഷ് കെ ആര്‍, ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ്, ജില്ലാ സെക്രട്ടറി ഷിജി സെബാസ്റ്റ്യന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം ഇ വി തുടങ്ങിയവര്‍ സംസാരിച്ചു