നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കല്പറ്റ: കൂടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘കേളി 23’ പ്രദര്‍ശന വിപണന മേളയും ‘ഇതളുകള്‍’ ബാലസഭ കുട്ടികളുടെ കലോത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഇന്ന് ഓരോ കുടുംബത്തേയും സാമ്പത്തിക ഭദ്രതയുള്ളവരാക്കി മാറ്റി. പരാശ്രയമില്ലാതെ കുടുംബിനികള്‍ക്ക് കുടുംബത്തെ നയിക്കാന്‍ കുടുംബശ്രീ മാതൃകാപരമായ പിന്തുണയേകുന്നു എന്ന് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ ഈ വര്‍ഷം വനിതകള്‍ക്കായി നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിനായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വേദിയില്‍ വെച്ച് കുടുംബശ്രീ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പുരസ്‌കാര വിതരണവും നടന്നു. മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഒന്നാം സ്ഥാനം മേപ്പാടി സി.ഡി.എസിനും രണ്ടാം സ്ഥാനം വെങ്ങപ്പള്ളി സി.ഡി.എസിനും മൂന്നാം സ്ഥാനം തരിയോട്, മാനന്തവാടി, അമ്പലവയല്‍ എന്നീ സി.ഡി.എസുകള്‍ക്കും ലഭിച്ചു. തുടര്‍ന്നു നടന്ന ബാലോത്സവത്തില്‍ ജില്ലയിലെ വിവിധ കുടുംബശ്രീ ബാലസഭകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ അധ്യക്ഷത വഹിച്ചു. കല്പറ്റ വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ റജുല, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ്, ബാലസഭ സംസ്ഥാനതല ആര്‍.പി സി.കെ പവിത്രന്‍, കല്‍പ്പറ്റ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.വി ദീപ തുടങ്ങിയവര്‍ സംസാരിച്ചു.
മാര്‍ച്ച് 5 വരെ നീണ്ടു നില്‍ക്കുന്ന കുടുംബശ്രീ മേളയില്‍ വിവിധ സെമിനാറുകള്‍, ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള, തൊഴില്‍ മേള, ഗോത്ര മേള, ബാലോത്സവം, സംരംഭക സംഗമം, ജെന്‍ഡര്‍ ഫെസ്റ്റ്, കലാ സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. മേളയോടനുബന്ധിച്ച് കല്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകീട്ട് സാംസ്‌ക്കാരിക പരിപാടികള്‍ അരങ്ങേറും. കുടുംബശ്രീയുടെ സംഘടന ശാക്തീകരണം, കൃഷി, ജെന്‍ഡര്‍, സൂക്ഷ്മ സംരംഭങ്ങള്‍ എന്നിവയില്‍ സെമിനാറുകളും നടക്കും. പ്രവേശനം സൗജന്യം.
മാര്‍ച്ച് 5 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ ഒന്നാം ദിനം ബാലസഭ കുട്ടികളുടെ പരിപാടിയാണ് അരങ്ങേറിയത്. തൊഴില്‍ മേള, ഗോത്രമേള, സംരഭക സംഗമം, ജെന്‍ഡര്‍ ഫെസ്റ്റ്, കുടുംബശ്രീ വാര്‍ഷികം, സെമിനാറുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഓരോ ദിവസങ്ങളിലും അരങ്ങേറും. വൈകുന്നേരങ്ങളില്‍ നാടന്‍ പാട്ടുകളും, ഗസല്‍ സന്ധ്യയും, ഗാനമേളയും നടക്കും. രണ്ടാം ദിനം യുവതീ യുവാക്കള്‍ക്കായി തൊഴില്‍ മേള യാണ് നടക്കുന്നത്. ഇരുപതിലധികം കമ്പനികളില്‍ നിന്നായി ഇരുന്നൂറിലേറെ ഒഴിവുകള്‍ ആണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്.
Very interesting details you have noted, thanks for posting.Blog monetyze