ഐ എസ് എം സമ്മേളനം: പന്തല്‍ നിര്‍മ്മാണത്തിന് തുടക്കം

Eranakulam

കൊച്ചി: ‘ നേരാണ് നിലപാട് ‘ എന്ന പ്രമേയവുമായി ഡിസ:30, 31 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍ നിര്‍മ്മാണോത്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി. പി അബ്ദുല്ലക്കോയ മദനി നിര്‍വ്വഹിച്ചു.

പതിനായിരങ്ങളാള്‍ക്ക് പങ്കെടുക്കാനുതകുന്ന പന്തലും സൗകര്യങ്ങളുമാണ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുന്നത്. കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, വൈ: പ്രസിഡണ്ടുമാരായ എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, ഡോ: ഹുസൈന്‍ മടവൂര്‍. സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി, ഡോ: എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ റഷീദ് ഉസ്മാന്‍ സേട്ട്, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, ജന സെക്രട്ടറി ശുക്കൂര്‍ സ്വലാഹി, ഭാരവാഹികളായ സുബൈര്‍ പീടിയേക്കല്‍, ബരീര്‍ അസ്‌ലം, നാസര്‍ മുണ്ടക്കയം, പി. യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.