പുളിക്കല്‍: യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് കീഴില്‍ ഐ.എസ്.എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന അഞ്ചാമത്തെ പ്ലഷര്‍ ഹോം നാടിന് സമര്‍പ്പിച്ചു. പുളിക്കല്‍ വലിയപറമ്പില്‍ നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം കെ.എന്‍.എം മര്‍ക്കസു ദ്ദഅവ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി നിര്‍വ്വഹിച്ചു.
യൂണിറ്റി ചെയര്‍മാന്‍ വീരാന്‍ കുട്ടി അരൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ കെ.എന്‍. എം സംസ്ഥാന ട്രഷറര്‍എം അഹ്മദ് കുട്ടി മദനി, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബൂബക്കര്‍ മൗലവി, ഐ.എസ്. എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, കെ.എന്‍. എം കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് ചുണ്ടക്കാടന്‍ മുഹമ്മദ് അലി വലിയപറമ്പ് സലഫി മസ്ജിദ് സെക്രട്ടറി എം. മുഹമ്മദ് മാസ്റ്റര്‍, ഐ.എസ്. എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മംഗലശേരി, റഷീദ് ഉഗ്രപുരം, ഫഹീം പുളിക്കല്‍, ഷബീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.