മുനമ്പം വഖഫ് ഭൂമി തന്നെ; വഖഫ് കയ്യേറ്റക്കാർക്ക് വേണ്ടി വാദിക്കുന്നവർ സമുദായ ശത്രുക്കൾ: കെ.എൻ.എം മർകസുദഅവ

Eranakulam

എറണാകുളം: മുനമ്പത്തെ തർക്ക ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി മുനമ്പം കമ്മിഷൻ മുമ്പാകെ തെളിവുകൾ സഹിതം വ്യക്തമാക്കി. ബന്ധപ്പെട്ട ഭൂമിയുടെ രേഖകളും കോടതി വിധികളും വഖഫ് ബോർഡിൻ്റെ കൈവശ രേഖകളും ഭൂമി വഖഫാണെന്ന് വ്യക്തമാക്കുന്നു എന്നിരിക്കെ മുനമ്പത്തെ ഭൂമിയുടെ ക്രയവിക്രയം നിയമ വിരുദ്ധമാണ്. വഖഫ് ഭൂമി അന്യാധീനപ്പെട്ടു പോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.എൻ.എം മർകസുദ്ദഅവ വ്യക്തമാക്കി.

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ ജ : സി.എൻ രാമചന്ദ്രൻ ഭൂമിയുടെ ആധാരത്തിൽ വഖഫ് ആധാരമെന്ന് വ്യക്തമായുണ്ടല്ലോ എന്ന് പറഞ്ഞതിനെ ശക്തമായി എതിർത്ത അഡ്വ. മായിൻ കുട്ടി മേത്തറുടെ നിലപാട് വഖഫ് കയ്യേറ്റക്കാർക്കുള്ള ദാസ്യ പണിയാണ് ‘ വഖഫ് ഭൂമി അന്യാധീനപ്പെടുത്താൻ കൂട്ടുനില്കുന്നവരെ സമൃദായം തിരിച്ചറിയണമെന്നും കെ.എൻ.എം മർകസുദ്ദഅവ അഭിപ്രായപ്പെട്ടു.

മുനമ്പം ജുവീഷ്യൽ കമ്മിഷൻ മുമ്പാകെ കെ.എൻ.എം മർകസുദ്ദ അവക്ക് വേണ്ടി സംസ്ഥാന പ്രവർത്തക സമിതി അംഗവും സൗത്ത് സോൺ ട്രഷറുമായ എ.പി നൗഷാദ് ആലപ്പുഴ, കൊച്ചി മണ്ഡലം പ്രസിഡൻ്റ് കെ.കെ മുഹമ്മദ് അശ്റഫ് എന്നിവർ ഹാജറായി.