കരിപ്പൂര്‍ (വെളിച്ചംനഗര്‍): കേരള നവോത്ഥാന ചരിത്രത്തിലേക്ക് പുതിയൊരധ്യായം തുന്നിച്ചേര്‍ത്തുകൊണ്ട് പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് കരിപ്പൂരിലെ വെളിച്ചം നഗറില്‍ നാളെ സമാപനം. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജെ എന്‍ എച്ച്മാനേജിംഗ് ഡയറക്ടര്‍ വി പി മുഹമ്മദാലി, മലബാര്‍ ഗ്രൂപ്പ്സ് മാനേജിംഗ് ഡറക്ടര്‍ എം പി അഹ്മദ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. കെ എന്‍ എം മര്‍ക്കസുദഅവ സംസ്്ഥാന സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തും.
പ്രൊഫ കെ പി സകരിയ്യ പ്രമേയം അവതരിപ്പിക്കും. എം അഹ്മദ്കുട്ടി മദനി, സഹല്‍ മുട്ടില്‍, സി ടി ആയിശ ടീച്ചര്‍, ആദില്‍ നസീഫ്, നദ നസ്റിന്, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
വിവിധ വേദികളിലായി നിരവധി വിഷയങ്ങളില്‍ പഠനാര്‍ഹമായ സെഷനുകള്‍ നടക്കും.
ശനിയാഴ്ച വന്‍ ജനാവലിയാണ് സമ്മേളന നഗരിയില്‍ എത്തിയത്. വിശാലമായ പന്തല്‍ നിറഞ്ഞുകവിഞ്ഞു. ഞായറാഴ്ച കൂടുതല്‍ പേര് എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
ശനിയാഴ്ച മഗരിബ് നമസ്കാരത്തിന് പന്തല്‍ നിറഞ്ഞുകവിഞ്ഞു. സ്ത്രീകളുടെ വന്‍ സാന്നിധ്യം തന്നെയാണ് വെളിച്ചം നഗരിയിലെ സമ്മേളനത്തിനെത്തിയത്.