ക്രിസ്മസ് ലാന്‍ഡ് ഒരുക്കി യു കെ എഫ് എന്‍ജിനീയറിങ് കോളേജ്

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തമായ ക്രിസ്മസ് ലാന്‍ഡ് ഒരുക്കി. യുകെ എഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ നേതൃത്വത്തില്‍ കോഡിനേറ്റര്‍ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രിസ്മസ് ലാന്‍ഡ് ഒരുക്കിയത്. മംഗളവാര്‍ത്ത മുതല്‍ യേശുവിന്റെ ജനനം വരെയുള്ള സംഭവങ്ങളെ പ്രതിപാദിക്കുന്ന രീതിയിലാണ് കോളേജിന്റെ പൂന്തോട്ടത്തില്‍ കഥാപാത്രങ്ങളുടെ വ്യത്യസ്തമാര്‍ന്ന പ്ലോട്ടുകള്‍ തയ്യാറാക്കി ലാന്‍ഡ് ഒരുക്കിയിട്ടുള്ളത്. കൂടാതെ രാത്രി കാഴ്ചകള്‍ക്ക് മികവേകുവാന്‍ ദീപാലങ്കാരങ്ങളും പുല്‍ക്കൂടിന്റെ മാതൃകയും ക്രമീകരിച്ചു. ഈ വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ച യുകെഫ് സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് ഡിസൈന്‍ വിഭാഗമാണ് ഇത്തരത്തില്‍ വിസ്മയകരമായ കാഴ്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

കോളേജ് പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, ഐ എം സി കോഡിനേറ്റര്‍ ജയദീപ് എന്നിവര്‍ സംസാരിച്ചു. കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചകളുടെ ലോകം തീര്‍ക്കുന്ന ക്രിസ്മസ് ലാന്‍ഡ് ഇതിനകം നിരവധി പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. കൂടാതെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ സ്‌നോ മാന്‍, പുല്‍ക്കൂടുകള്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മിതികളും കോളേജില്‍ സ്ഥാപിച്ചു.