കെ പി സി സി അധ്യക്ഷനെ ലക്ഷ്യമിട്ട ആസൂത്രിത അക്രമമാണ് നടന്നത്: മാത്യു കുഴല്‍നാടന്‍

Kerala

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ഡി ജി പി ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മാത്യു കുഴല്‍ നാടന്‍. കെ പി സി സി അധ്യക്ഷനെ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് നടന്നത്. സാധാരണ ഗതിയില്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണ് പൊലീസ് നടപടി ഉണ്ടാകുക.

എന്നാല്‍ കെ പി സി സി പ്രസിഡന്റ് വേദി വിടുന്നതിന് മുന്‍പ് അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സര്‍ക്കാര്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണെന്ന് നടന്നതെന്ന് സംശയിക്കുന്നു. കണ്ണീര്‍ വാതകം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട്. തങ്ങള്‍ നടത്തിയ സമരത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സ്റ്റാന്‍ഡേര്‍ഡ് അനുവദിക്കുന്ന കണ്ണീര്‍ വാതകമല്ല ഇന്ന് പ്രയോഗിച്ചത്. ഒരു കെമിക്കല്‍ വെപ്പുണ്‍ പോലെ വരുന്ന കണ്ണീര്‍ വാതകമായിരുന്നു എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.