കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിലെ അധ്യാപകര്‍ക്കും ചുമതലക്കാര്‍ക്കും വേണ്ടിയുള്ള ഏകദിന ശില്‍പ്പശാല അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ്‌ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിലെ മാപ്പിളപ്പാട്ട് രണ്ട് വര്‍ഷ ഡിപ്ലോമ കോഴ്‌സ്, ഒപ്പന, കോല്‍ക്കളി എന്നിവയ്ക്കുള്ള ഒരു വര്‍ഷ കോഴ്‌സ് എന്നിവയുടെ സിലബസ് വിശദീകരിച്ചുകൊണ്ട് ഡോ. അനീസ് ആലങ്ങാന്‍ വിഷയാവതരണം നടത്തി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് അക്കാദമി നിര്‍വ്വാഹക സമിതി അംഗം പക്കര്‍ പന്നൂര്‍ പ്രഭാഷണം നടത്തി. അക്കാദമി കേന്ദ്രത്തിലെ അധ്യാപകര്‍, സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സിന്റെ അഫിലിയേറ്റഡ് കേന്ദ്രങ്ങളായ മില്ലത്ത് ലൈബ്രറി പത്തനംതിട്ട, മെഹ്ഫില്‍ മാപ്പിളകലാ അക്കാദമി മലപ്പുറം, നാഷണല്‍ കോല്‍ക്കളി അക്കാദമി കോഴിക്കോട്, ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ തൃശൂര്‍, ആവാസ് മഞ്ചേരി, ഫോക് ആര്‍ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ കോഴിക്കോട്, ഫസ്ഫരി മാപ്പിളകലാ അക്കാദമി പടിഞ്ഞാറ്റുമുറി, മലൈബാര്‍ ഫോക്‌ലോര്‍ അക്കാദമി മര്‍ക്കസ് നോളജ് സിറ്റി, കോഴിക്കോട് എന്നീ കലാലയങ്ങളെ പ്രതിനിധീകരിച്ച് 25 അധ്യാപകര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
റഹീന സി. കൊളത്തറ, ഇ.എസ്.എ. ജബ്ബാര്‍ പത്തനംതിട്ട, ഹനീഫ് രാജാജി, മലപ്പുറം, നിസാര്‍ കാടേരി, ഇസ്മായില്‍ ഗുരുക്കള്‍, മുനീറ കെ.ടി.പി. തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു.