സ്ത്രീധന ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ കാമ്പയിന്‍ നടത്തും: എം എസ് എസ്

Kozhikode

കോഴിക്കോട്: ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തുമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി എം .എസ്.എസ്. ഇത്തരം നിയമങ്ങളും കര്‍ശന നിര്‍ദേശങ്ങളും ഉണ്ടായിട്ടും സ്ത്രീധന ആര്‍ഭാട വിവാഹങ്ങള്‍ പോലുള്ള സാമൂഹ്യ തിന്മകള്‍ കുറയുന്നില്ല എന്നതാണ് അനുഭവം. വ്യാപകമായ പ്രചരണങ്ങളും ബോധവല്‍ക്കരണങ്ങളും മാത്രമാണ് പരിഹാരം.

കഴിഞ്ഞ മൂന്നു ദശാബ്ദകാലമായി സ്ത്രീധന ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ എം എസ് എസ്’ സംസ്ഥാന വ്യാപകമായി പ്രചരണവും പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്ന മെയ് മാസം ഈ സാമൂഹ്യ തിന്മക്കെതിരെ സംഘടന വ്യാപകമായി ക്യാമ്പയിന്‍ നടത്തും. കുടുംബയോഗങ്ങളും പ്രചരണ സമ്മേളനങ്ങളും വാഹനജാഥയും സംഘടിപ്പിക്കും. ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ പി ഉണ്ണീന്‍ അദ്ധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടരി എഞ്ചിനീയര്‍ പി. മമ്മത് കോയ, പി.ഒ ഹാഷിം, എന്‍. ഹബീബ്, അഡ്വ.പി.വി സൈനുദ്ദീന്‍, പി യം അബ്ദുല്‍നാസര്‍, എ.നജീര്‍ എന്നിവര്‍ സംസാരിച്ചു.