ബത്തേരി: സൗഹൃദ സാംസ്കാരിക വേദിയുടെ എഴുപത്തിമൂന്നാമത് പുസ്തക ചർച്ചയും എഴുത്തുകാരൻ കെ ജെ ബേബി അനുസ്മരണവും നടത്തി.സൗഹൃദ പ്രസിഡണ്ട് ധനേഷ് ചീരാൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ജോയ് പാറയിൽ കെ ജെ ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കെ ജെ ബേബി രചിച്ച മാവേലി മൻറം എന്ന പുസ്തകം ആൻ്റണി ചീരാൽ അവതരിപ്പിച്ചു.
സി വി ജോയി മോഡറേറ്ററായ ചർച്ചയിൽ വിനയകുമാർ അഴിപ്പുറത്ത്, ജലജ പദ്മൻ, സത്യനാഥൻ, കസ്തൂരി ബായി ടീച്ചർ, രമാബായി ടീച്ചർ, അനിൽ കുമാർ മാസ്റ്റർ, കെ പി സുരേഷ്, ബാബു മൈലമ്പാടി എന്നിവർ സംസാരിച്ചു. സൗഹൃദ സെക്രട്ടറി കെ ഗോപകുമാർ സ്വാഗതവും നിസി അഹമ്മദ് നന്ദിയും പറഞ്ഞു.